കൊച്ചി: പുതുമയുളള പ്രചാരണ പരിപാടികളുമായി വര്‍ഷത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആദ്യമായി വാട്‌സ് ആപ്പിലുടെ ഒരു സിനിമ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ 10 വയസിന് താഴെയുളള കുട്ടികളുടെ ഫോട്ടോ മമ്മൂട്ടിയുടെ പേജില്‍ കമന്റായി ഇടുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 കുട്ടികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികളൊടപ്പം മമമ്മൂട്ടി ഗാനം റിലീസ് ചെയ്യും. അടുത്ത ശനിയാഴ്ച(25-10-2014) വൈകുന്നേരം 5 മണി വരെയാണ് കമന്റ് ചെയ്യാനുളള സമയം.
മമ്മൂട്ടിയുടെ പേജില്‍ കമന്റ് ചെയ്തവരില്‍ നിന്ന് തിരഞ്ഞെടുത്ത പത്തുപേരുടെ വാട്‌സ് ആപ്പ് നമ്പറിലേക്ക് മമ്മൂട്ടി സ്വന്തം നമ്പറില്‍ നിന്നും ഗാനം അയച്ചു കൊടുത്താണ് ആദ്യ ഗാനം റിലീസ് ചെയ്തത്. മൂവി ഗിയറും മുയല്‍ മീഡിയയുമാണ് പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
വര്‍ഷത്തിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് ഫല്‍്‌സും പ്ലാസ്റ്റിക്കും ഒഴിവാക്കുമെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. രഞ്ജിത് ശങ്കറാണ് സിനിമയുടെ സംവിധായകന്‍. ആശ ശരത്, മംമ്ത മോഹന്‍ദാസ്, ഗോവിന്ദ് പദ്മ സൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബിജിബാലാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍മയുടേതാണ് വരികള്‍.