ഡെറാഡൂണ്‍:വഴിയില്‍ നിന്ന് ലഭിച്ച ബോംബ് സ്കൂള്‍ബാഗില്‍ ഇട്ട് കൊണ്ടുപോകുന്നതിനിടെ പൊട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഉത്തരാഖണ്ഡില്‍ റൂര്‍ക്കിയിലെ ഒരു കോളേജിന് സമീപം വച്ചായിരുന്നു സ്ഫോടനം നടന്നത്.
ആര്‍മി കന്റോണ്‍മെന്റ് മേഖലയില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ബോംബ് കിട്ടിയത്. ഉടന്‍ അതെടുത്ത് സ്കൂള്‍ ബാഗിലിടുകയായിരുന്നു. റൂര്‍ക്കിയിലെ ഡി.എ.വി കോളേജിന് സമീപത്തെത്തിയപ്പോള്‍ ബോംബ് പൊട്ടുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.