മെല്‍ബണ്‍: ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക് പിഴ ശിക്ഷ. മാച്ച് ഫീസിന്റെ 50 ശതമാനം പിഴ നല്കാനാണ് ഐസിസി വിധിച്ചത്.
ഞായറാഴ്ച നടന്ന മത്സരത്തിനിടെ വാര്‍ണറുടെ പ്രകോപനത്തിന് ഹിന്ദിയില്‍ മറുപടി നല്കിയ രോഹിതിനോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ വാര്‍ണര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അംപയര്‍മാര്‍ ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്.
പിഴ ശിക്ഷ ലഭിച്ചെങ്കിലും സംഭവത്തെ ന്യായീകരിച്ചാണ് വാര്‍ണര്‍ മത്സരശേഷവും സംസാരിച്ചത്. താന്‍ രോഹിതിനോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ഹിന്ദി തനിക്ക് മനസിലാകില്ലെന്നും വാര്‍ണര്‍ വിശദീകരിച്ചു.