തൃശൂര്‍: വാടാനപ്പള്ളി രാജീവ് വധക്കേസില്‍ അറ് പ്രതികളേയും കോടതി കുറ്റക്കാരായി കണ്ടെത്തി. അഞ്ച് പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. ജമാ അത്ത് അല്‍ ഇസ്ഹാസിയ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് പ്രതികള്‍. 1995 ഡിസംബര്‍ 28നാണ് യുമമോര്‍ച്ച പ്രവര്‍ത്തകനായ രാജീവ് കൊല്ലപ്പെട്ടത്.