മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകളില്‍ മാറ്റംവരുത്തിയില്ല.
ബാങ്കുകള്‍ക്ക്, റിസര്‍വ് ബാങ്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഇപ്പോള്‍ എട്ട് ശതമാനമാണ്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്സ് റിപ്പോ ഏഴു ശതമാനവും. ഈനിരക്കുകള്‍ തന്നെ തുടരാനാണ് തീരുമാനം. ബാങ്കുകളുടെ കരുതല്‍ ധന അനുപാതം (സിആര്‍ആര്‍) നാലുശതമാനമായി തുടരും.
ഒക്ടോബറില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 5.52 ശതമാനമായി താഴ്ന്നിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാകട്ടെ 1.77 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. അഞ്ച് വര്‍ഷത്തെ താഴ്ന്ന നിരക്കാണ് ഇത്.
പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കടുത്ത സമ്മര്‍ദം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുണ്ടായിരിന്നെങ്കിലും നിരക്കുകള്‍ കുറയ്ക്കാതെ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുകയെന്ന നിലപാടിലായിരുന്നു അദ്ദേഹം.