രൂപ ഭംഗി കൊണ്ട് ഒരു ഓസ്ട്രിയന്‍ ബൈക്ക് വാര്‍ത്തകളില്‍ ഇടംനേടുന്നു. ജോഹാമറിന്റെ ജെ 1 എന്ന ബൈക്കാണ് വാഹന പ്രേമികളുടെ മനം കവരുന്നത്. സ്വപ്‌ന സങ്കല്പങ്ങള്‍ നിറഞ്ഞ ഒരു അനിമേററ്റഡ് സിനിമയെ ഓര്‍മ്മിപ്പിക്കും വിധമാണ് ജെ 1 ന്റെ രൂപകല്‍പ്പന.
സ്ലിപ്പറി നിയോറിട്രോ ബോഡി ഫെയറിങ് രീതിയിലുള്ള പ്രത്യേക കവചമാണ് ഈ ഇലക്ട്രിക് ബൈക്കിനുള്ളത്. വേഗത ബാറ്ററി ക്ഷമത എന്നിവ ഇരുവശത്തെയും ഹൈ റെസലൂഷന്‍ 2.4 കളര്‍ റിയര്‍വ്യൂ മിററില്‍ വ്യക്തമാകും. എക്‌സോട്ടിക് ഹബ് സെന്റര്‍ വെറൈറ്റിയിലുള്ള നൂതനസംവിധാനത്തില്‍ തയാറാക്കിയിരിക്കുന്നതാണ് സ്റ്റിയറിംഗ് കണ്‍ട്രോള്‍ സിസ്റ്റം. എന്നാല്‍ കാലുകളില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്ത സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷനാണുള്ളത്.
കോംപാക്ട് 11 കിലോവാട്ട് ഇല്ക്ട്രിക് മോട്ടോര്‍ നല്‍കുന്ന ശക്തി 14 ബിഎച്പി ആണ്. ജോഹാമെര്‍ തന്നെ നിര്‍മ്മിച്ച 12.6 കിലോ വാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 80 ശതമാനം 240 വോള്‍ട്ട് സോക്കറ്റില്‍ നിന്ന് ചാര്‍ജാകുവാന്‍ 3.5 മണിക്കൂറും 400 വാള്‍ട്ട് സോക്കറ്റില്‍ നിന്ന് ചാര്‍ജാകുവാന്‍ 80 മിനിറ്റും സമയം വേണം.
നാലുവര്‍ഷത്തിന് ശേഷവും അല്ലെങ്കില്‍ 124000 മൈല്‍ ഉപയോഗത്തിന് ശേഷവും 85 ശതമാനം ബാറ്ററിയുടെ കാര്യക്ഷമത നിലനില്‍ക്കുമെന്ന് കമ്പനി പറയുന്നു. ജെ 1 150, ജെ 1 200 എന്നീ രണ്ട് വേരിയന്റുകളില്‍ 23,000 യൂറോയ്ക്കും 25,000 യൂറോയ്ക്കും ബൈക്ക് ലഭ്യമാണ്. നൂതന സാങ്കേതിക വിദ്യകൊണ്ട് വിസ്മയിപ്പിക്കുന്ന ജോഹാമര്‍ ജെ 1 പക്ഷെ വേഗത്തില്‍ അല്‍പ്പം പിന്നിലാണ്.