തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് ഒഴിഞ്ഞേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അന്തിമ തീരുമാനം പാര്‍ട്ടി നിലപാട് അറിഞ്ഞ ശേഷമേ ഉണ്ടായിരുക്കുകയുള്ളെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് വി.എസ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്് തിരിച്ചത്. പുറപ്പെടുന്നതിനു മുമ്പ് മകന്‍ അരുണ്‍ കുമാറുമായി വി.എസ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം സിപിഎമ്മിനെ വീണ്ടും കടുത്ത സമ്മര്‍ദത്തിലേക്കു തള്ളിവിട്ടു വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പൊതുചര്‍ച്ചയ്ക്കിടെ തനിക്കെതിരേ ഉയര്‍ന്ന രൂക്ഷമായ ആരോപണങ്ങളില്‍ മനസുമടുത്താണ് അദ്ദേഹം വേദി വിട്ടിരുന്നത്.