തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം. യുഡിഎഫ് പ്രതിസന്ധിയിലാകുമ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് വി.എസ് പിന്തുണ നല്‍കുകയാണ്. ഇതുവഴി തെറ്റായ പ്രചാരണങ്ങള്‍ക്ക് വി.എസ് വിശ്വാസ്യത നല്‍കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രമേയം പരസ്യപ്പെടുത്തി.
വി.എസിന്റെ നിലപാട് പാര്‍ട്ടിയെ വെല്ലുവിളിക്കലാണ്. മുന്‍പ് വ്യക്തത വരുത്തിയ കാര്യങ്ങളാണ് വി.എസ് വീണ്ടും ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടി താല്പര്യങ്ങളില്ല.
വിഭാഗീയ ഉദ്ദേശത്തോടെയാണ് വി.എസ് പാര്‍ട്ടിക്കെതിരേ സംസാരിക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വി.എസ് തിരുത്താന്‍ തയ്യാറാകാതെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.
തനിക്ക് സംഘടനാ തത്വങ്ങള്‍ ബാധകമല്ലെന്നും മുന്നണി വികസനം വ്യക്തിപരമായ അജണ്ടയാണെന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
കേരളത്തിലെ പാര്‍ട്ടിയെ വി.എസ് വെല്ലുവിളിക്കുന്നത് ഇത് ആദ്യമായാല്ല. വ്യത്യസ്ത വീക്ഷണമുള്ള പൊതു പ്രസ്താവനകള്‍ നിര്‍ത്തി പാര്‍ട്ടിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് വഴങ്ങാന്‍ വി.എസ് തയ്യാറാകണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍എസ്പിയും ജെഡിയുവും പാര്‍ട്ടി വിട്ടത് പിണറായിയുടെ കുറ്റംകൊണ്ടല്ല. പാര്‍ട്ടി സെക്രട്ടറിയുടേത് ഒറ്റയാള്‍ പ്രവര്‍ത്തനമല്ല, കൂട്ടായ പ്രവര്‍ത്തനമാണ്. പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് പിണറായി ചെയ്തതെന്നും വി.എസിന്റെ പരാമര്‍ശം തെറ്റും അടിസ്ഥാന രഹിതവുമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
പ്രമേയം അച്ചടക്ക നടപടിയല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായത്തിന് വിരുദ്ധമായി വി.എസ് സംസാരിച്ചപ്പോള്‍ പ്രതിരോധിച്ചതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ മലബാര്‍ സിമന്റസ് അഴമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ്.
ബാര്‍ കോഴയുള്പ്പടെയുള്ള കേസുകളില്‍ കുടുങ്ങി നില്ക്കുന്ന യുഡിഎഫ് മന്ത്രിമാര്‍ക്ക് നേരെയുള്ള ശ്രദ്ധ തിരിക്കാനാണ് കരീമിനെതിരേ ആരോപണം ഉന്നയിക്കുന്നത്. സിബിഐ തന്നെ കേസില്‍ വസ്തുതയില്ലെന്ന് മുന്‍പ് കണ്ടെത്തിയതാണെന്നും കരീം കേരളം കണ്ട ഏറ്റവും മികച്ച വ്യവസായ മന്ത്രിയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.