തിരുവനന്തപുരം: നിയമസഭയില്‍ വനിത എംഎല്‍എമാര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളില്‍ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷ വനിത എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തനൊപ്പം രാജ്ഭവനിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നും ഇതു കൊണ്ടാണ് വനിതാ എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും വി.എസ് ആരോപിച്ചു. സ്പീക്കര്‍ക്കെതിരെ ക്രിമിനല്‍ ചട്ടപ്രകാരം നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് വി.എസ് ഗവര്‍ണറോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കള്‍ വനിതകളെ പൊതു വേദിയില്‍ ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രി സരിതയോടു കാട്ടിയ ആനുകൂല്യം പോലും ഇടത് വനിത എംഎല്‍എമാരോട് കാണിക്കുന്നില്ലെന്നും വി.എസ്. പറഞ്ഞു. വനിത എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എസ്.