വിജയ്യുടെ പുതിയ ചിത്രമായ കത്തിയും കോടതി കയറുന്നു. സിനിമയുടെ പ്രമേയത്തിലുള്ള പ്രശ്‌നമാണ് കത്തിയെ കോടതിയിലേക്കെത്തിക്കുന്നത്. റ്റു ജി സ്‌പെക്ട്രം എന്ന വലിയ രാഷ്ട്രീയ അഴിമതിയെകുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ഏ.ആര്‍. മുരുകദോസ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ലിക്ക പ്രൊഡക്ഷനാണ് ചിത്രം തിയെറ്ററുകളിലെത്തിച്ചത്. ചൊവ്വാഴ്ച്ചയായിരുന്നു കത്തിക്കെതിരെ അപകീര്‍ത്തി കേസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. റ്റു ജി സ്‌പെക്ട്രം കേസില്‍ അഴിമതി നടന്നിരിക്കുന്നു. ഈ സംഭാഷണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കേസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ശരിയല്ല, ഹര്‍ജി സമര്‍പ്പിച്ച ആര്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു.
നാം ഈ നാട്ടില്‍ ജീവിക്കുന്നവരാണ്. കോടിക്കണക്കിന് പണമാണ് റ്റു ജി തരംഗത്തില്‍ രാജ്യത്തിന് നഷ്ടമായത്, വിജയ്യുടെ സംഭാഷണം പറയുന്നു. കേസുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുകയാണിതെന്നാണ് സുബ്രഹ്മണ്യം പറയുന്നത്.