മുംബൈ: രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം സര്‍വകാല റെക്കോഡില്‍. ജനുവരി 30ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 327.88 ബില്യണ്‍ ഡോളര്‍ എന്ന പുതിയ നിലവാരത്തിലേക്ക് എത്തി. 5.84 ബില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധനയാണു കാണിക്കുന്നതെന്നു റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍.
ജനുവരി 16ന് അവസാനിച്ച ആഴ്ചയിലാണ് ഇതിനു മുന്‍പ് വിദേശ നാണ്യ കരുതല്‍ ശേഖരം ഏറ്റവും ഉയരത്തിലെത്തിയിരുന്നത്. 322.13 ബില്യണ്‍ എന്നതായിരുന്നു അന്നത്തെ നിലവാരം.