റിയാദ്: വിദേശ വനിതകള്‍ക്ക് ജവാസാത്ത് സേവനങ്ങള്‍ ലഭിക്കുന്നതിന് വിരലടയാളം നിര്‍ബന്ധമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. വിദേശ വനിതകള്‍ക്കുള്ള റീ എന്‍ട്രി, പ്രഫഷന്‍ മാറ്റം, പാസ്‌പോര്‍ട്ടിലുള്ള വിവരങ്ങള്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നവംബര്‍ 23 (സഫര്‍ ഒന്ന്) മുതല്‍ വിരലയടയാളം നിര്‍ബന്ധമാണ്. ഡിസംബര്‍ 23 മുതല്‍ രണ്ടാംഘട്ടമായി വിദേശ വനിതകളുടെ ഇഖാമ പുതുക്കുന്നതിനും വിരടയാളം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സൗദിയിലെ എല്ലാ വിദേശികള്‍ക്കും ഘട്ടംഘട്ടമായാണ് വിരലടയാളം നിര്‍ബന്ധമാക്കിയതെന്ന് സൗദി ജവാസാത്ത് വക്താവ് ക്യാപ്റ്റന്‍ അഹമ്മദ് അല്ലുഹൈദാന്‍ പറഞ്ഞു. ജവസാത്ത് സേവനങ്ങള്‍ക്ക് വിരലടയാളം നടപ്പാക്കുന്ന അവസാന ഘട്ടം ഡിസംബറില്‍ നടപ്പാക്കും. വിരലടയാളം രേഖപ്പെടുത്താത്ത വിദേശികള്‍ക്ക് ഡിസംബര്‍ 23 മുതല്‍ ജവാസാത്തിന്റെ സേവനങ്ങള്‍ ലഭിക്കില്ല.