നവാഗതരായ റെജിസ്- ജെക്സണ് ആന്റണി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഒരു സെക്കന്‍ഡ് ക്ളാസ് യാത്ര എന്ന ചിത്രത്തില്‍ വ്യതസ്തവേഷവുമായി എത്തുകയാണ് വിനീത് ശ്രീനിവാസന്. ക്രിമിനലിന്റെ വേഷത്തിലാണ് വിനീത് ഈ ചിത്രത്തില്‍. മലയാളത്തില്‍ ശ്രദ്ധേയായ നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ നായികയാവുന്നത്. എന്നാല്‍ വിനീതിന്റെ സഹോദരി വേഷമാണ് നിക്കിയുടേത്.
ഇതൊരു പ്രണയകഥയല്ലെന്നും സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണെന്നും സംവിധായകര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്.
ജോജു ജോര്‍ജ്, ശ്രീജിത്ത് രവി, ചെന്പന്‍ വിനോദ്, ഇന്ദ്രന്‍സ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
സംവിധായകര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കണ്ണൂര്‍, ആലുവ, കൊച്ചി, കായംകുളം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ജനുവരി ആദ്യ വാരത്തോടെ ഷൂട്ടിംഗ് തുടങ്ങും.