വിപണി നേട്ടത്തില്‍: സെന്‍സെക്‌സ് സൂചിക 148 പോയന്റ് ഉയര്‍ന്നു

മുംബൈ: വിപണിയെ നേട്ടത്തില്‍ നിലനിര്‍ത്തി ഇന്‍ഫ്ര, ഓയില്‍, ഐടി ഓഹരികള്‍. സെന്‍സെക്‌സ് സൂചിക 148.15പോയന്റ് നേട്ടത്തില്‍ 27957.50ലും നിഫ്റ്റി 37.95പോയന്റ് നേട്ടത്തില്‍ 8458.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1205 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1515 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എച്ച്ഡിഎഫ്‌സി, ടിസിഎസ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഹിന്‍ഡാല്‍കോ, വിപ്രോ, ആക്‌സിസ് ബാങ്ക്, ടാറ്റ പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top