മുംബൈ: വ്യാപാരം ആരംഭിച്ചയുടനെയുണ്ടായ നഷ്ടം പിന്നീട് റെക്കോഡ് നേട്ടത്തിലെത്തി.131 പോയന്റ് ഉയര്‍ന്ന് സെന്‍സെക്സ് സൂചിക 28177ലും 41 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8430ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, പൊതുമേഖല ബാങ്ക്, ടെലികോം, സര്‍വീസ് മേഖലകളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എസ്ബിഐ, റിലയന്‍സ് ക്യാപിറ്റല്‍, സുസ് ലോണ്‍, ടാറ്റ മോട്ടോഴ്സ്, ഇന്ത്യ സിമെന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ക്രോംപ്ടണ്‍ ഗ്രീവ്സ് തുടങ്ങിയവയാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.
ടിവിഎസ് മോട്ടോഴ്സ്, ജിന്‍ഡാല്‍ സ്റ്റീല്‍, ജെപി അസോസിയേറ്റ്സ്, റാന്‍ബാക്സി ലാബ്, ഡിഎല്‍എഫ്, അപ്പോളോ ടയേഴ്സ് തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍.