മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. സെന്‍സെക്‌സ് അഞ്ചാഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് പഴയ ഉയര്‍ന്ന നിലവാരമായ 27355 ഇന്ന് ഭേദിച്ചപ്പോള്‍ നിഫ്ടി 8180 ആണ് മറികടന്നത്. സെപ്റ്റംബര്‍ 22 നുശേഷം ആദ്യമായാണ് സെന്‍സെക്‌സ് 27,000 കടന്നത്.
ഇടപാടിന്റെ കാര്യത്തിലും ഇന്ത്യന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ റെക്കോര്‍ഡിട്ടു. 10 ലക്ഷം കോടി രൂപയുടെ ഇടപാടാണ് ഇന്ന് വിപണികളില്‍ നടന്നത്. വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ന് വ്യാപാരത്തുടക്കം മുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിക്ക് നേട്ടമായത്.
വാണിജ്യ വാഹനനിര്‍മ്മാതാക്കളുടെ ഓഹരിവില ഉയര്‍ന്നു. ടാറ്റാ മോട്ടോഴ്‌സ് ഓഹരികള്‍ക്ക് 3.41 ശതമാനവും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ക്ക് 1.77 ശതമാനവും വര്‍ധന രേഖപ്പെടുത്തി. ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, സെസാ സ്‌റ്റെര്‍ലൈറ്റ്, റിലയന്‍സ്, ഇന്‍ഫോസിസ് ഓഹരികളും നേട്ടത്തിലായിരുന്നു.
ബിഎസ്ഇ റിയല്‍റ്റി,മെറ്റല്‍,എഫ്എംസിജി, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സെക്ടറുകളാണ് നേട്ടമുണ്ടാക്കിയത്. ചെറുകിടഇടത്തരം ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യത്തിലും നേരിയ ഇടിവുണ്ടായി. ഡോളറിനെതിരെ രൂപ 3 പൈസ കുറഞ്ഞ് 61 രൂപ 35 പൈസയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.