ജക്കാര്‍ത്ത: ജാവാ കടലില്‍ ഡിസംബര്‍ 28ന് തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനാപകടത്തിന് പിന്നില്‍ തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത ഇല്ലെന്ന് അന്വേഷണ സംഘം. വിമാനം തകര്‍ന്നു വീണത് തീവ്രവാദ ആക്രമണത്തെ തുടര്‍ന്നാണെന്നതിന് ഇതുവരെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഇന്തോനേഷ്യന്‍ സംഘം വ്യക്തമാക്കി.
വിമാനത്തില്‍ നിന്നും ലഭിച്ച ബ്‌ളാക്ക് ബോക്‌സിലെ സംഭാഷണത്തില്‍ നിന്നും ഇത്തരത്തിലുള്ള ഒരു സൂചനയും ലഭിച്ചിട്ടില്ല. മോശം കാലാവസ്ഥ തന്നെയാകാം അപകടത്തിലേക്ക് വഴിവെച്ചതെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘം.
വെടിവയ്ക്കുന്നതിന്റെ ശബ്ദമോ സ്‌ഫോടനത്തിന്റെ ശബ്ദമോ വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സില്‍ നിന്നും വീണ്ടെടുത്ത ശബ്ദത്തില്‍ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.