വില്പന സമ്മര്‍ദത്തില്‍ കുടുങ്ങി ഓഹരി വിപണി

മുംബൈ: തുടക്കത്തില്‍ 300 പോയന്റിലേറെ കുതിച്ച വിപണികള്‍ ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മര്‍ദത്തില്‍ താഴേയ്ക്ക് പതിച്ചു. യു.എസ് ഫെഡ് റിസര്‍വ് തല്‍ക്കാലം നിരക്ക് വര്‍ധനയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഓഹരി വിപണിയില്‍ ഇടിവ് ഉണ്ടായത്.

സെന്‍സെക്‌സ് 152.45 പോയന്റ് നഷ്ടത്തില്‍ 28469.67ലും നിഫ്റ്റി 51.25 പോയന്റ് നഷ്ടത്തില്‍ 8634.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1123 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1714 ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ആക്‌സിസ് ബാങ്ക്, ഭേല്‍, എസ്ബിഐ, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലും ഗെയില്‍, ടിസിഎസ്, എന്‍ടിപിസി, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.

Top