വിഴിഞ്ഞം തുറമുഖ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. നിയമനടപടികള്‍ കാരണം വിഴിഞ്ഞം പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് വിദേശനിക്ഷേപകര്‍ മടിക്കുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. പദ്ധതിയുമായി നേരിട്ടു ബന്ധമില്ലാത്തവര്‍ കേസുമായി രംഗത്ത് വരുന്നതായും കോടതി നിരീക്ഷിച്ചു.

കേസ് കോടതി ഡിസംബര്‍ 10 ന് പരിഗണിക്കും. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതിയും തീരമേഖലാ വിജ്ഞാപനത്തിലെ ഭേദഗതിയും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ തീരുമാനത്തിന് എതിരായ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേരളവും തുറമുഖ അതോറിട്ടിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അധികാരപരിധി ലംഘിച്ചാണ് ട്രിബ്യൂണലിന്റെ നടപടിയെന്ന് കേരളം ചൂണ്ടിക്കാട്ടി.

ജനുവരി മൂന്നിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലായം വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ ക്ഷണിച്ചു. ഇതുപ്രകാരം അഞ്ച് കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിക്കുകയും ചെയ്തു.

Top