വിവാദ വ്യവസായി നിസാമിന് അറസ്റ്റ് വാറണ്ട്

തൃശൂര്‍: വിവാദ വ്യവസായി നിസാമിനു അറസ്റ്റു വാറണ്ട്. ബംഗളുരു പൊലീസാണ് അറസ്റ്റു വാറണ്ടയച്ചത്. ബംഗളുരു കബണ്‍ പാര്‍ക്ക് സ്റ്റേഷനില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണു വാറണ്ടയച്ചിരിക്കുന്നത്. ബംഗളൂരു സ്വദേശി സുമന്‍ എന്നയാളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മര്‍ദിച്ചുവെന്ന കേസിലാണ് അറസ്റ്റു വാറണ്ട്. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണു നിസാം ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.

Top