മദര്‍ തെരേസയെ കുറിച്ചുള്ള മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വിവാദമാകുന്നു

ഭരത്പൂര്‍: ക്രൈസ്തവ മതത്തിലേക്കു ആളുകളെ പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു മദര്‍ തെരേസയുടെ പ്രധാന ദൗത്യമെന്ന വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രംഗത്ത്. പാവങ്ങളെ മദര്‍ സേവിച്ചതിന്റെ മുഖ്യ ലക്ഷ്യം ഇതായിരുന്നുവെന്നും മോഹന്‍ ഭഗവത് ആരോപിക്കുന്നു.

മദര്‍ തെരേസയുടെ സേവനങ്ങള്‍ നല്ലതായിരിക്കാം, എന്നാല്‍ ഇതിന്റെ പ്രധാന ലക്ഷ്യം ഒന്നുമാത്രമായിരുന്നു. തന്റെ കൂടെയുള്ളവരെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക. ഇവിടെയുള്ള പ്രധാന പ്രശ്‌നം മതപരിവര്‍ത്തനമെന്നതല്ലെന്നും സേവനത്തിന്റെ പേരിലാണ് ഇത്തരമൊരു സംഭവം നടത്തുന്നതെങ്കില്‍ അതൊരു മോശം സേവനമാണെന്നും ഭഗവത് പറയുന്നു.

Top