വിവാദങ്ങള്‍ കത്തി നില്‍ക്കേ സഞ്ജയ് ലാലാ ബന്‍സാലി ചിത്രം പത്മാവദ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിനോട് അനുബന്ധിച്ച് ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്.
രജ്പുത് കര്‍ണിസേനയുടെ ഭാരത് ബന്ദ്, ജനതാ കര്‍ഫ്യൂ, അക്രമങ്ങള്‍ എന്നീ ഭീഷണികള്‍ക്കിടെ ഡല്‍ഹിയിലും വിവിധ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും പത്മാവത് പ്രദര്‍ശിപ്പിച്ചു.
മുന്‍ കരുതലിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഹിന്ദുസേന തലവന്‍ വിഷ്ണു ഗുപ്തയേയും, കൂട്ടാളികളേയും തടങ്കലിലാക്കിയ ശേഷമായിരുന്നു ഡല്‍ഹിയില്‍ പ്രദര്‍ശനം.കൂടാതെ തിയേറ്ററുകള്‍ക്ക് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഭീഷണികള്‍ക്കിടയിലും സിനിമ കാണാന്‍ നിരവധി പേരാണ് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.