വീണ്ടും വില കുറച്ച് ഇരട്ട ഡിസ്‌പ്ലേ ഫോണ്‍ യോട്ടാ

ഇരുവശത്തും സ്‌ക്രീനുകളുമായി കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ത്യയിലെത്തിയ യോട്ടഫോണ്‍ വീണ്ടും വില കുറച്ചു. വിപണിയല്‍ ഇറങ്ങി അന്ന് വില 23,499 രൂപ. തൊട്ടടുത്തമാസം വില 17,999 രൂപയാക്കി കുറച്ചു. ഇപ്പൊ ദാ വീണ്ടും കമ്പനി, വില 12,999 രൂപയാക്കി കുറച്ചിരിക്കുന്നു.

ഫോണ്‍ ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണ്‍ ലഭിക്കും. മുന്‍വശത്തും പിന്‍വശത്തുമായി രണ്ട് 4.3 ഇഞ്ച് സ്‌ക്രീനുകളാണുള്ളത്. റെസല്യൂഷന്‍ വ്യത്യാസമുണ്ട്. ഒരു വശത്ത് ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേയും മറുവശത്ത് ഇലക്ട്രോണിക്ക് പേപ്പര്‍ ഡിസ്‌പ്ലേയുമാണുള്ളത്.

ഫോണ്‍ ഓണ്‍ ചെയ്യാതെ തന്നെ മെസേജ് ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഇലക്ട്രോണിക് പേപ്പര്‍ ഡിസ്‌പ്ലേയില്‍ കാണാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇ വായന സുഖകരമാക്കുക എന്നതും ഇരട്ട ഡിസ്‌പ്ലേ ഫോണിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്നാണ്.

ക്വോല്‍ക്കോം സ്‌നാപ് ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ 1.7ഏഒ്വ പ്രൊസസര്‍, രണ്ട് ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, പിന്നില്‍ 13 മെഗാ പിക്‌സല്‍ കാമറ, മുന്നില്‍ ഒരു മെഗാ പിക്‌സല്‍ കാമറ, 4ജി, ആന്‍ഡ്രോയിഡ് 4.2.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സംവിധാനം, 1800 എം.എ.എച്ച് ബാറ്ററി എന്നിവയാണ് പ്രത്യേകതകള്‍.

Top