വീര്‍ധവാല്‍ ഖഡേയും അതിഥി ധുമാക്കറും നീന്തല്‍ക്കുളത്തിലെ വേഗമേറിയ താരങ്ങള്‍

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ വീര്‍ധവാല്‍ ഖഡേയും അതിഥി ധുമാക്കറും നീന്തല്‍ക്കുളത്തിലെ വേഗമേറിയ താരങ്ങളായി. ഇരുവരും ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്.

സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് മഹാരാഷ്ട്രയുടെ വീര്‍ധവാല്‍ ഖഡേ സ്വര്‍ണം നേടിയത്. സമയം 23 സെക്കന്‍ഡ്. മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ വെള്ളിയും ഗുജറാത്തിന്റെ അന്‍ഷുല്‍ കോത്താരി വെങ്കലവും നേടി.

വനിതാ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ അതിഥി ധുമാക്കര്‍ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. സമയം 26.90 സെക്കന്‍ഡ്. ഹരായാനയുടെ ശിവാനി കട്ടാരിയ വെള്ളിയും മഹാരാഷ്ട്രയുടെ അവന്തിക ചവാന്‍ വെങ്കലവും നേടി.

200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ വനിതാ വിഭാഗത്തില്‍ ഗുജറാത്തിന്‍റെ മന്നാ പട്ടേലും പുരുഷ വിഭാഗത്തില്‍ സര്‍വീസസിന്‍റെ പി.എസ് മധുവും ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. മന്നാപട്ടേല്‍ രണ്ടുമിനിറ്റും 23.21 സെക്കന്‍ഡുമെടുത്തു.

Top