വെന്റോ ഡീസല്‍ ഓട്ടോമാറ്റിക് സെപ്റ്റംബര്‍ 24ന്

ഫോക്‌സ് വാഗണ്‍ ഇന്ത്യയില്‍ നിന്നും പുതിയ വെന്റോ ഡീസല്‍ ഓട്ടോമാറ്റിക് സെപ്റ്റംബര്‍ 24ന് വിപണിയിലെത്തുന്നു. പുതിയ 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനുമായാണ് മിഡ് സൈസ് സെഡാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വിപണിയിലുള്ള ചെറുകാര്‍ പോളോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വലിയാ കാറാണ് വെന്റോ. എന്നാല്‍ പോളോയെക്കാള്‍ 96 എം.എം അധിക വീല്‍ബെയ്‌സ് ഉണ്ട് ഇതിന്. നിലവില്‍ സെഗ്മെന്റില്‍ ഹ്യൂണ്ടായ് വെര്‍ണയുടെ ഡീസല്‍ വേരിയന്റ് പോലെയുള്ളവ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുന്നത്.

അത്യാവശ്യം കോസ്‌മെറ്റിക് ചെയിഞ്ചും വാഹനത്തിനുണ്ടാകുമത്രെ. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ് ഉള്ളത്. പക്ഷേ ഓപ്ഷണലായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും. പുറത്തെ മാറ്റങ്ങളില്‍ പ്രധാന്യം മുന്‍, പിന്‍ ബമ്പറുകളില്‍ വന്നതാണ്. ഹെഡ്‌ലാംപിലും അലോയ് വീലിലും മാറ്റങ്ങളുണ്ട്. ക്യാബിനുള്ളിലും പ്രകടമായ മാറ്റങ്ങള്‍ കാണാം.

സ്ഥലസൗകര്യം, സ്‌റ്റൈല്‍, ആഡംബരം, സുരക്ഷിതത്വം എന്നിവയില്‍ ഏറെ പുതുമകളുമായി എത്തുന്ന വെന്റോ കാര്‍ വിപണിയില്‍ മുന്‍പന്തിയില്‍ തന്നെ സ്ഥാനം പിടിക്കുമെന്നാണ് ഫോക്‌സ്‌വാഗണിന്റെ പ്രതീക്ഷ. വിലയെപ്പറ്റി കമ്പനി നിലവില്‍ പറയുന്നില്ല.

Top