തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ ധര്‍മ്മവേദി നേതാവ് ഗോകുലം ഗോപാലന് രംഗത്ത്. വെള്ളാപ്പള്ളി പറയുന്നതു കൊണ്ട് ആരും ബിജെപി യ്ക്ക് വോട്ടു ചെയ്യില്ലെന്ന് ഗോകുലം ഗോപാലന് പറഞ്ഞു.
എസ്എന്‍ഡിപി ഒരു സാമൂഹിക സാംസ്കാരിക സംഘടനയാണ്. ഒരു സെക്രട്ടറി വന്ന് തെറ്റായ ദിശയില്‍ നയിച്ചിട്ടുണ്ടെങ്കില് സംഘടനയെ അത് ബാധിക്കില്ല. വെള്ളാപ്പള്ളി സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി നീചമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗോകുലം ഗോപാലന് ആരോപിച്ചു.
18 വര്‍ഷത്തോളമായി നേതൃത്വത്തിലുള്ള വെള്ളാപ്പള്ളി ഇന്നു വരെ സ്വന്തം കുടുംബക്കാര്‍ക്കു വേണ്ടിയേ പ്രവര്‍ത്തിച്ചിട്ടുള്ളു. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവരേയും ഉയര്‍ന്നു വരുന്നവരേയും അടിച്ചമര്‍ത്തുകയാണ് വെള്ളാപ്പള്ളിയുടെ രീതിയെന്ന് ഗോകുലം ഗോപാലന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.