വെസ്റ്റ് ഇന്‍ഡീസ് ടീമിന് ബിസിസിഐ പണം നല്‍കിയതായി റിപ്പോര്‍ട്ട്

കൊച്ചി: വെസ്റ്റ് ഇന്‍ഡീസ് ടീം കൊച്ചിയില്‍ കളിക്കാനായി ബിസിസിഐ പണം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടമായി ഒന്നരകോടി രൂപ ബിസിസിഐ ഇന്നലെ കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. നാല് കോടി രൂപ നല്‍കാമെന്നാണ് ബിസിസിഐ ഉറപ്പ് നല്‍കിയത്. മുതിര്‍ന്ന താരങ്ങള്‍ക്ക് 25 ലക്ഷവും ജൂനിയര്‍ താരങ്ങള്‍ക്ക് 15 ലക്ഷവും ഓഫിഷ്യലുകള്‍ക്ക് 5 ലക്ഷം വരെ തുകയും നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയത്.

വിന്‍ഡീസ് ബോര്‍ഡിന് ഇത്രയും വലിയ തുക നല്‍കാനാകില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ബിസിസിഐ ഇടപ്പെട്ട് കുടിശ്ശിക നല്‍കി താരങ്ങളെ കളിക്കാനിറക്കിയതെന്നാണ് കരുതുന്നത്.

ശനിയാഴ്ച ഡല്‍ഹിയിലാണ് രണ്ടാം ഏകദിനം. താരങ്ങള്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ഉടന്‍ തന്നെ ബാക്കി തുകയും നല്‍കാമെന്ന് ബിസിസിഐ ഉറപ്പ് നല്‍കി.
ഇന്നലെ ഏറെ നേരത്തെ ആശങ്കകള്‍ക്കൊടുവിലാണ് വിന്‍ഡീസ് ടീം കളിക്കാന്‍ തയ്യറായത്.

ബിസിസിഐ വിന്‍ഡീസ് താരങ്ങളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കളിക്കിറങ്ങാന്‍ തയ്യാറായത്. ഐപിഎല്‍ കളിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ബിസിസിഐ കളിക്കാരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. കളിയില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ കീഴടക്കി വിജയം നേടുകയും ചെയ്തു.

Top