വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരൈന്‍ ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് പിന്‍മാറി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം സുനില്‍ നരേയ്ന്‍ ലോകകപ്പില്‍ നിന്നു പിന്‍മാറി. പുതിയ ബൗളിങ് ആക്ഷനില്‍ താന്‍ പൂര്‍ണമായും തൃപ്തനല്ലെന്നും ആത്മവിശ്വാസം പൂര്‍ണമായും വീണ്ടെടുത്ത ശേഷം മാത്രമേ രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നുള്ളുവെന്ന് നരേയ്ന്‍ പറഞ്ഞു. സ്പിന്‍ ബൗളറാണ് സുനില്‍ നരേയ്ന്‍.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടന്ന ചാംപ്യന്‍സ് ലീഗില്‍ അമ്പയര്‍മാര്‍ രണ്ടുതവണ നരേയ്‌ന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഐ.സി.സി നടപടിയൊന്നും സ്വീകരിച്ചില്ലെങ്കിലും ബൗളിങ് ആക്ഷനില്‍ മാറ്റംവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

Top