വൈബ്രന്റ് ഗുജറാത്തിലൂടെ ലഭിച്ചത് 25 ലക്ഷം കോടി രൂപയുടെ നിക്ഷേപം

ഗാന്ധിനഗര്‍: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലൂടെ ഗുജറാത്തിന് ലഭിച്ചത് 25 ലക്ഷം കോടി രൂപയുടെ നിക്ഷേപം. 110 രാജ്യങ്ങളിലെ പ്രതിനിധികളും, 300 കോര്‍പറേറ്റ് പ്രതിനിധികളും പങ്കെടുത്ത ഉച്ചകോടി പ്രതീക്ഷിച്ചതിലുമധികം നിക്ഷേപമാണ് ഗുജറാത്തിന് സമ്മാനിച്ചിരിക്കുന്നത്.

1225 പങ്കാളിത്തകരാറുകളും ഉച്ചകോടിയില്‍ ഒപ്പുവെച്ചു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി വന്‍ വിജയമായതോടെ മറ്റു സംസ്ഥാനങ്ങളും സമാനമായ നിക്ഷേപ സമാഹരണ ഉച്ചകോടികള്‍ നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്.

Top