തിരൂര്‍: മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതു ഗൗരവമായ പ്രശ്നമാണെന്നു മുസ്ലീം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്. ബദല്‍ സംവിധാനം വേഗം ഏര്‍പ്പെടുത്തണമെന്നും അഞ്ചിന് ശേഷം കൂടുതല്‍ സമയം അനുവദിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഎം ശക്തികേന്ദ്രങ്ങളിലും യന്ത്രങ്ങള്‍ തകരാറിലായെന്നു സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ പറഞ്ഞു. സര്‍ക്കാരും ഇലക്ഷന് കമ്മിഷനുമാണ് ഉത്തരവാദിയെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.