രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫിന് : ആര്‍. ബാലകൃഷ്ണ പിള്ള

കൊല്ലം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി പ്രതിനിധി കെ.ബി. ഗണേഷ് കുമാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നു പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള. എല്‍ഡിഎഫുമായി ഒരു വിധ ചര്‍ച്ചയും നടന്നിട്ടില്ല. അരുവിക്കരയില്‍ എല്‍ഡിഎഫിനൊപ്പം നിക്കണമെന്നാണ് അണികളുടെ ആഗ്രഹം. 22 ന് ചേരുന്ന നിയോജക മണ്ഡലം കമ്മിറ്റിയില്‍ ഇക്കാര്യം പ്രഖ്യാപിക്കും.
യുഡിഎഫില്‍ നിന്നു പുറത്ത് പോയതാണ് തന്റ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

മദ്യവും, പണവും, പെണ്ണുമുണ്ടെങ്കില്‍ എന്തും സാധിക്കാവുന്ന രീതിയിലേക്ക് കേരള രാഷ്ട്രീയം അധപതിച്ചു. വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമെന്നു ചാണ്ടി പറഞ്ഞത് പ്രതിപക്ഷ നേതാവിന്റെ കസേര ഉദ്ദേശിച്ചാണ്. അവിടെയും കാറും ഓഫിസും പേഴ്‌സണല്‍ സ്റ്റാഫുമൊക്കെയുണ്ട്. പക്ഷേ, അടുത്ത പ്രതിപക്ഷ നേതാവ് കുഞ്ഞാലിക്കുട്ടിയാവും. പ്രവാസി വോട്ട് അവര്‍ക്ക് ഗുണമാകും. ആര്‍എസ്പി എത്തിയതു മണ്ടത്തരമാണ്.

അവര്‍ വലിയ ഏടാകൂടത്തിലാണ് വന്ന് പെട്ടിരിക്കുന്നത്. പി.സി.തോമസ് പോയി ഒന്നിക്കട്ടെ, മാണിയുടെ നേതൃത്വത്തിലുള്ള ലയനം പരാജയം. ഇത് പണ്ടേ അറിയാവുന്നത് കൊണ്ടാണ് താന്‍ ലയനത്തിന് കൂടാഞ്ഞത്. പി.സി ജോര്‍് അന്ന് എന്നെയും ഒപ്പം ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു പിള്ള പറഞ്ഞു.

Top