ടെഹ്‌റാന്‍: ഇറാനില്‍ പുരുഷന്‍മാരുടെ വോളിബോള്‍ മത്സരം കണ്ടുവെന്ന കുറ്റത്തിന് അറസ്റ്റിലായ യുവതിക്ക് ജാമ്യം ലഭിച്ചു. ഗോന്‍ചെഹ്ക് ഗവാമിയെന്ന 25കാരിയാണ് ജയിലില്‍ നിന്നും മോചിതയായ കാര്യം ബന്ധുക്കള്‍ അറിയിച്ചത്. ജൂണ്‍ 20നാണ് ഗവാമിക്കൊപ്പം മറ്റ് സ്ത്രീകളേയും പുരുഷന്‍മാരുടെ വോളിബോള്‍ മത്സരം കണ്ടെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.
ബ്രിട്ടണിലും പൗരത്തമുള്ള ഗവാമിയെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതിനെതിരെ ബ്രിട്ടണ്‍ രംഗത്ത് എത്തിയിരുന്നു. 24,000 യൂറോ കോടതിയില്‍ കെട്ടിവച്ചാണ് ഗവാമിയെ മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.