വ്യത്യസ്ഥത തേടി വിനയ് ഫോര്‍ട്ട്

നവാഗതനായ ഷൈജു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗോഡ്‌സേ എന്ന ചിത്രത്തില്‍  വിനയ് ഫോര്‍ട്ട് കോമഡിയുമായാണ് എത്തുന്നു. ടി.എന്‍ പ്രകാശന്റെ ഗാന്ധിമാര്‍ഗം എന്ന ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം തയ്യാറാക്കുന്നത്.

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ഹരിശ്ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് വിനയ് പറഞ്ഞു. സാധാരണ ജീവിതത്തിലെ ഒരു കാര്യത്തിലും താല്‍പര്യമില്ലാത്ത ഹരിശ്ചന്ദ്രന്‍ അവന് ഇഷ്ടമുള്ള രീതിയിലാണ് ജീവിക്കുന്നത്. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍  ആകാശവാണിയില്‍ ഗാന്ധിമാര്‍ഗം എന്നൊരു പരിപാടി അവതരിപ്പിക്കാന്‍ ഇയാള്‍ നിര്‍ബന്ധിതനാകുന്നു. ഗാന്ധിജിയുടെ ആദര്‍ശങ്ങളെയും മൂല്യങ്ങളെയും ആസ്പദമാക്കിയുള്ള ഈ പരിപാടി ഹരിശ്ചന്ദ്രനെ ആഴത്തില്‍ സ്വാധീനിക്കുകയും അങ്ങനെ അയാളുടെ ആശയങ്ങളും യഥാര്‍ത്ഥ ലോകവുമായുണ്ടാകുന്ന താരതമ്യവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വിവാദമായ ആദിമധ്യാന്തം എന്ന ചിത്രത്തിന്റെ സംവിധായകനായ ഷെറിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Top