വ്യവസായ വകുപ്പില്‍ വീണ്ടും ‘ചിറ്റപ്പന്‍ നിയമന’ ങ്ങള്‍ക്ക് നീക്കം?; വിടി ബല്‍റാം

balram

കൊച്ചി: വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ക്കെതിരെ തുറന്നടിച്ച് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. സംസ്ഥാന വികസന കോര്‍പ്പറേഷനിലേക്ക് പിആര്‍ഒയുടെ ഒഴിവിലേക്ക് നിയമനം നടത്തുവാന്‍ നല്‍കിയ പത്രപരസ്യമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. മാധ്യമപ്രവര്‍ത്തകനായ ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പി.ആര്‍.ഒ.യുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ വേണ്ട മിനിമം വിദ്യാഭ്യാസ യോഗ്യതകളായ ജേര്‍ണലിസമോ മാസ് കമ്യൂണിക്കേഷനെ പറ്റിയോ പരാമര്‍ശിക്കുന്നില്ലെന്നാണ് ടി.സി.രാജേഷ് ഫേസ്ബുക്കില്‍ അഭിപ്രായപ്പെടുന്നത്. അതേസമയം സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിയായി 20 വര്‍ഷം ജോലി ചെയ്തിരിക്കണം എന്ന യോഗ്യതയാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

Top