ന്യൂഡല്‍ഹി: വ്യോമസേനയുടെ ഇരട്ട എഞ്ചിനുള്ള ജാഗ്വാര്‍ വിമാനം തകര്‍ന്നു വീണു. പൈലറ്റ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. ഹരിയാനയിലെ ഷഹബാദ് ഗ്രാമത്തിലെ കുരുക്ഷേത്രയിലായിരുന്നു അപകടം. അംബാലയിലെ എയര്‍ബേസില്‍ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്.
അപകടത്തിന് മുമ്പ് തന്നെ പൈലറ്റ് അപായ സിഗ്നല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് താഴേക്ക് ചാടി. വിമാനം കത്തി നശിച്ചു. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു.
വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ പെട്ട ജാഗ്വാര്‍ മണിക്കൂറില്‍ 1350 കിലോമീറ്റര്‍ വേഗത്തിലാണ് പറക്കുന്നത്.