ബംഗളുരു: എയ്റോ ഇന്ത്യ വ്യോമാഭ്യാസ പ്രകടനത്തിനിടെ രണ്ടു വിമാനങ്ങള്‍ തമ്മില്‍ ഉരഞ്ഞു. ആളപായമില്ല. വിമാനങ്ങളില്‍ ഒന്നിനു സാരമായ കേടുപാട് പറ്റിയെങ്കിലും സുരക്ഷിതമായി നിലത്തിറങ്ങി.
വനിതാ പൈലറ്റാണ് വിമാനങ്ങളിലൊന്ന് പറപ്പിച്ചിരുന്നത്. റെഡ്ബുള്‍ വിംഗ്സ് ടീമിന്റെ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. നാലു വിമാനങ്ങളാണ് അഭ്യാസപ്രകടനത്തിനുണ്ടായിരുന്നത്.
പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച എയറോ ഇന്ത്യ ഷോയുടെ ഭാഗമായാണു വ്യോമാഭ്യാസ പ്രകടനം നടന്നത്.