തിരുവനന്തപുരം: അരുവിക്കരയില്‍ ശബരിനാഥിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് കെ എസ് യു രംഗത്ത്. ശബരീനാഥിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെ എസ് യു കത്ത് നല്കി. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ് ആണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് കത്ത് നല്‍കിയത്.
ശബരീനാഥിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയില്‍ അവമതുപ്പുണ്ടാക്കുമെന്നും മുതിര്‍ന്ന നേതാക്കളും യുവനേതാക്കളുമടക്കം സമ്പന്നമായ നേതൃത്വ നിരയുണ്ട് പാര്‍ട്ടില്‍ എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അരുവിക്കരയില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് സ്ഥാനാര്‍ത്ഥിയാവണമെന്നും വി.എസ് ജോയ് പറഞ്ഞു.