ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍ കോടതിയില്‍

കൊച്ചി: ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.രാജഗോപാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഭാര്യയുടെയും മകന്റേയും സ്വത്തുക്കളുടെ വിവരം തരൂര്‍ നാമനിര്‍ദ്ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ചാണ് സത്യവാങ്മൂലം.

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണശേഷം ഭീമമായ സ്വത്തുക്കള്‍ ശശി തരൂരിന് ലഭിച്ചു എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ശശി തരൂര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് നല്‍കിയ ഹര്‍ജിയിലാണ് ഒ.രാജഗോപാല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Top