കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ റെസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി മദന്‍ മിത്രയെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അലീപൂര്‍ കോടതിയില്‍ ഹാജരാക്കിയ മദനെ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. നാല് ദിവസത്തേയ്ക്കാണ് മദനന്‍മിത്രയെ സിബിഐ കസ്റ്റഡിയില്‍ വിട്ടരിക്കുന്നത്.
കൂട്ടുപ്രതിയുടെ അഭിപ്രായത്തെ മാത്രം ആധാരമാക്കിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും തട്ടിപ്പുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നുമാണ് മന്ത്രി കോടതിയെ അറിയിച്ചത്. വെള്ളിയാഴ്ച അറസ്റ്റിലായ ശാരദാ ചിട്ടി സ്ഥാപനത്തിന്റെ നിയമോപദേഷ്ഠാവ് നരേഷ് ബലോഡിയയെയും കോടതി നാല് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.