ശാരദ ചിട്ടിതട്ടിപ്പ്: രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ശാരദാ ഗ്രൂപ്പ് ചെയര്‍മാന്‍ സുദീപ്ത സെന്നിനെതിരെ രണ്ട് പുതിയ കേസുകള്‍ കൂടി സിബിഐ രജിസ്‌റര്‍ ചെയ്തു. ആസാമില്‍ നിന്നുള്ള നിക്ഷേപകരെ തട്ടിച്ചതിനെതിരേയാണ് പുതിയ കേസ്. ചതി, കുറ്റകരമായ വിശ്വാസ വഞ്ചന എന്നി കുറ്റങ്ങളാണ് കേസില്‍ ശാരദ ഗ്രൂപ്പിനെതിരെ ചുമതത്തിയിരിക്കുന്നത്. ഇതോടെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ശാരദ ഗ്രൂപ്പിനെതിരെയുള്ള കേസുകളുടെ എണ്ണം ആറായി. ശാരദാ ഗ്രൂപ്പ് ഉടമകള്‍ക്ക് പുറമെ മുന്‍ തൃണമൂല്‍ എംപി കുനാല്‍ ഘോഷ്, തൃണമൂല്‍ എംപി ശ്രീന്‍ ജോയി ബോസ്, ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്ര എന്നിവരാണ് ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ളത്.

Top