ശാശ്വതീകാനന്ദയുടെ മരണം;തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് വെള്ളാപ്പള്ളി

കോട്ടയം: ബിജു രമേശിന്റെ ആരോപണത്തിന് മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സ്വാമി ശാശ്വതീകാനന്ദ ജലസമാധി അടഞ്ഞതാണെന്ന് കണ്ടെത്തിയതാണ്. ആ സത്യത്തെ മറയ്ക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

വ്യക്തിഹത്യ ബിജു രമേശിന്റെ ശൈലിയാണ്. സിബിഐ അടക്കം എന്ത് അന്വേഷണത്തെയും നേരിടാം. എസ്എന്‍ഡിപി കൗണ്‍സില്‍ പറഞ്ഞാല്‍ ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ആരോപണവുമായി വ്യവസായി ബിജു രമേശ് ഇന്നലെ രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണു സ്വാമിയെ കൊലപ്പെടുത്തിയതെന്നു ബിജു രമേശ് പറഞ്ഞിരുന്നു. പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയനാണു സ്വാമിയെ കൊലപ്പെടുത്തിയത്. പ്രിയന്‍ ജയിലില്‍ വച്ചു പിന്നീട് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ബിജു രമേശ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

Top