മുംബൈ: ശിവസേന പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുടേയും മന്ത്രിമാരുടേയും യോഗം വിളിച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സേന രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു ഇതിനു പിന്നാലെയാണ് താക്കറെ യോഗം വിളിച്ചിരിക്കുന്നത്.
ബിജെപിയോടു ഭാവിയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് ഉദ്ധവ് താക്കറെ എംഎല്‍എമാരുടേയും മന്ത്രിമാരുടേയും യോഗം വിളിച്ചിരിക്കുന്നതെന്നാണു സൂചന. അതേസമയം ബിജെപി- ശിവസേന പോര് ശക്തമാകുകയാണന്നും സൂചനയുണ്ട്
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സേന ബിജെപിയുടെ സഖ്യകക്ഷിയാണെങ്കിലും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഇതിനിടെയാണു ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കനത്ത തോല്‍വിയുണ്ടായത്. ഇത് അവസരമാക്കി ശിവസേന മോഡിയെ കണക്കിനു വിമര്‍ശിക്കുകയും ചെയ്തു.
എന്നാല്‍ ശിവസേന ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണെന്നും നല്ല സമയത്തും ചീത്ത സമയത്തും ഒപ്പം നില്ക്കേണ്ടവരാണെന്നുമായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.