ശ്രീന്‍ ജോയി ബോസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ശ്രീന്‍ ജോയി ബോസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചു. രാജ്യസഭാംഗത്വവും അദ്ദേഹം രാജി വച്ചിട്ടുണ്ട്. ശാരദ ചിട്ടി തട്ടിപ്പു കേസിലെ പ്രതിയാണ് ശ്രീന്‍ ജോയ് ബോസ്.

2014 നവംബറില്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ ശ്രീന്‍ ജോയിയെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തു വന്ന ശേഷം തിരക്കിട്ടാണ് ശ്രീന്‍ ജോയി രാജി തീരുമാനം പ്രഖ്യാപിച്ചത്.

എന്നാല്‍ ബിജെപിയുടെ സമ്മര്‍ദ്ദമാണ് രാജിക്കു പിന്നിലെന്നാണ് തൃണമൂലിന്റെ ആരോപണം. പാര്‍ട്ടിയില്‍ നിന്നു രാജി വച്ചില്ലെങ്കില്‍ ശാരദ കേസുമായി ബന്ധപ്പെട്ട് ജയില്‍വാസമുണ്ടാകും എന്ന് ബിജെപി ഭീഷണിപ്പെടുത്തിയന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. രാജി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രീന്‍ ജോയി തയ്യാറായിട്ടില്ല.

Top