ഹൊബാര്‍ട്ട്: ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക സ്കോട്ലാന്ഡിനെ നേരിടും. ക്വാര്‍ട്ടര്‍ ഉറപ്പിച്ച ശ്രീലങ്കയെ സംബന്ധിച്ച് അപ്രസക്തമാണ് ഇന്നത്തെ മത്സരം. എങ്കിലും ഗ്രൂപ്പില്‍ നാലാം സ്ഥാനത്താകാതിരിക്കാന് ശ്രീലങ്കയ്ക്ക് ജയം അനിവാര്യമാണ്.
അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി ആറ് പോയന്റുള്ള ശ്രീലങ്ക ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍. ഇംഗ്ലണ്ടിനെതിരെ ജയം നേടി ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു.
ബംഗ്ലാദേശിന് അവസാന മത്സരം ന്യൂസിലാന്‍ഡുമായിട്ടാണ്, അതില്‍ ബംഗ്ലാദേശിന് വിജയസാധ്യത കുറവുമാണ് അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ജയിച്ച് ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയെഎതിരാളികളായി കിട്ടാനാകും ശ്രീലങ്ക ശ്രമിക്കുക. സ്കോട്ലാന്ഡ് ആകട്ടെ ടൂര്‍ണമെന്റില്‍ ഇതുവരെ ഒറ്റ മത്സരം പോലും ജയിച്ചിട്ടില്ല.