ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് തുടങ്ങി: വിജയപ്രതീക്ഷയില്‍ രാജപക്‌സെ

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു.  ഇത്തവണയും വിജയം ഉറപ്പാണെന്ന് മഹീന്ദ്ര രാജപക്‌സെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.  അനായാസ വിജയം നേടാമെന്ന ധാരണയിലാണ് കാലാവധി പൂര്‍ത്തിയാക്കുന്നതിനു രണ്ടുവര്‍ഷംകൂടി ശേഷിക്കേ 69കാരനായ രാജപക്‌സെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. എന്നാല്‍, 63കാരനായ ആരോഗ്യമന്ത്രി മൈത്രിപാല സിരിസേനതന്നെ കാലുമാറി ശത്രുപാളയത്തിലെത്തിയത് രാജപക്‌സെയെ ഞെട്ടിച്ചിരുന്നു.

സിരിസേനയും രാജപക്‌സെയും ഭൂരിപക്ഷ സിംഹള വംശജരായ ബുദ്ധമതക്കാരാണ്. എല്‍ടിടിഇയെ ഒതുക്കിയതിന്റെ ഖ്യാതി മുന്‍ തിരഞ്ഞെടുപ്പുകളില്‍ സിംഹള ഭൂരിപക്ഷത്തിന്റെ വോട്ട് നേടാന്‍ രാജപക്‌സെയെ സഹായിച്ചു.

Top