കൊളംബോ: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പത്തിലധികം പേരെ കാണാതായി. 17 ജില്ലകളിലായി ആറര ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. എണ്‍പതിനായിരത്തോളം പേരെ രക്ഷാ പ്രവര്‍ത്തകര്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
ബദുല്ല ജില്ലയിലെ റില്‍പോളയിലാണ് പ്രളയം ഏറെ നാശം വിതച്ചത്. ഇവിടെ അഞ്ചു പേര്‍ മരണപ്പെട്ടു. വെള്ളപ്പൊക്കം മൂലം കൊളംബോയില്‍ നിന്നും കാന്‍ഡി, ബദുല്ല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലുള്ള ജനങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്.