സംസ്ഥാന ബജറ്റ് മാര്‍ച്ച് പതിമൂന്നിന് അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മാര്‍ച്ച് പതിമൂന്നിന് അവതരിപ്പിക്കുമെന്ന് മന്ത്രി കെ എം മാണി. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതായിരിക്കും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റെന്ന് വിവിധ സംഘടനകളുമായി നടത്തിയ പ്രീ ബജറ്റ് ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു. കെ എം മാണി അവതരിപ്പിക്കുന്ന പതിമൂന്നാമത്തെ ബജറ്റാണിത്.

സുസ്ഥിര വികസനത്തിന് കാര്‍ഷിക മേഖലയിലെ മൂലധന നിക്ഷേപം വര്‍ധിപ്പിക്കണമെന്നിരിക്കെ ഈ ആവശ്യത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യക്ക് എന്നും മാതൃകയാണ് കേരളം. കഴിഞ്ഞ തവണ ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമായിരുന്നപ്പോള്‍ കേരളത്തിന്റേത് ഒമ്പത് ശതമാനമായിരുന്നുവെന്ന് കെ എം മാണി പറഞ്ഞു.

കൃഷി, ആദിവാസി മേഖല, വ്യവസായം, തോട്ടം മേഖല, ആയുര്‍വേദം തുടങ്ങി വിവിധ രംഗത്തെ പ്രതിനിധികള്‍ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

Top