തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമെന്ന് സിഎജി റിപ്പോര്‍ട്ട്. വികസനത്തിന് ചെലവഴിച്ചത് കടം വാങ്ങിയതിന്റെ പകുതി മാത്രം തുകയാണ്. വരവിന്റെ 79 ശതമാനം ചെലവഴിച്ചതും ശമ്പളത്തിനും പെന്ഷനുമായിട്ട്. വരുമാനം പ്രതീക്ഷിച്ചതിനേക്കാളും 5790 കോടി രൂപ കുറഞ്ഞു. മൂലധന ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 309 കോടി കുറഞ്ഞെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്സൈസ് വരുമാനം കുറഞ്ഞതിന്റെ കാരണം വിശദീകരിക്കാനായില്ല. ബിവറേജസ്, മോട്ടോര്‍ വാഹനങ്ങള്‍, റബ്ബര്‍ എന്നിവയില്‍ നിന്നുള്ള നികുതി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-14 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വച്ചു.