തിരുവനന്തപുരം: കേരളത്തില്‍ 2014 ജനുവരി മുതല്‍ നവംബര്‍ വരെ ഉണ്ടായ ലൈംഗികപീഡനകേസുകളില്‍ 18 ശതമാനവും തിരുവനന്തപുരം ജില്ലയിലെന്ന് സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.
2014 ജനുവരി മുതല്‍ നവംബര്‍ വരെ സംസ്ഥാനത്ത് 5452 ലൈംഗികപീഡനങ്ങളാണ് നടന്നത്. ഇതില്‍ 980 കേസുകളും തിരുവനന്തപുരം ജില്ലയില്‍. നഗരപ്രദേശത്ത് 313 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഗ്രാമപ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത് 667 കേസുകള്‍.
421 കേസുകളുമായി മലപ്പുറം ജില്ലയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 374 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തും. 136 കേസുകളുമായി കോഴിക്കോട് ജില്ലയാണ് പീഡനക്കേസുകളുടെ പട്ടികയില്‍ പിന്നില്‍.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിര്‍ഭയ പദ്ധതി തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കാന്‍ പൊലീസ് നേതൃത്വം ആലോചിക്കുന്നുണ്ട്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാപ്പെടാത്തയിടങ്ങളില്‍ വോളണ്ടിയേഴ്‌സിനെ അയച്ച് ഗാര്‍ഹികപീഡനം അടക്കമുള്ള കേസുകള്‍ കണ്ടെത്തുകയാണ് നിര്‍ഭയ പദ്ധതിയിലൂടെ നടപ്പാക്കുക.