ആലപ്പുഴ: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മഴയിലുണ്ടായ കുറവ് അണക്കെട്ടുകളിലെ ജലശേഖരത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 20 ശതമാനം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 96 ശതമാനം വെള്ളമുണ്ടായിരുന്നത് ഇത്തവണ 76 ശതമാനമായി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതില്‍ ഇപ്പോള്‍ത്തന്നെ 900 കോടിയുടെ ബാധ്യത വൈദ്യുതി വകുപ്പിനുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ താമസം വരുന്നുണ്ടെന്നും ആര്യാടന്‍ പറഞ്ഞു. വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ആര്യാടന്‍ അഭിപ്രായപ്പെട്ടു. പറഞ്ഞു.